രാഹുൽ മാങ്കുട്ടത്തിൽ തിരിച്ച് രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിൽ 'ലോക്കപ്പ് മർദ്ദനത്തിനെതിരെ പോസ്ടിങ്ങ് നടത്തിയാണ് കഴിഞ്ഞ 10 ദിവസത്തിലധികമായുള്ള നിശബ്ദത വിട്ട് രാഹുലെത്തിയത്. സുജിത്തിൻ്റ നേരേ പൊലീസ് നടത്തിയ അക്രമത്തിനെതിരെ കടുത്ത വിമർശനവുമായുള്ള ഈ മടങ്ങിവരവ് ശ്രദ്ധേയമാണ്. പലതും പുതിയ തലത്തിലേക്കെത്തുന്നതിൻ്റെയും പോരാട്ടം കടുപ്പിക്കുന്നതിൻ്റെയും ലക്ഷണങ്ങൾ നിറഞ്ഞതാണ് പോസ്ടിങ്ങ്. ഒപ്പം യുവജനങ്ങളെ കൈപ്പിടിയിലാക്കി നിലനിർത്തുന്ന പെർഫോമൻസ് തുടരുകയാണ് രാഹുൽ മാങ്കുട്ടത്തിൽ.
വീഡിയോ പങ്ക് വച്ച് രാഹുൽ കുറിച്ചു - പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്…..
സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും…
Rahul breaks silence on Mankuttam. Joins forces with Sujith against lockup violence.